ലോക എയ്ഡ്സ് ദിനാചരണത്തിന്റെ സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് തയ്യാറാക്കിയ പോസ്റ്ററും വീഡിയോയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പ്രകാശനം ചെയ്തു. എച്ച്ഐവി പകരുന്നത് തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ പോസ്റ്ററും വീഡിയോയും കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്. കൊച്ചി മെട്രോ ചീഫ് ജനറല്‍മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് എ മണികണ്ഠന്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഓപ്പറേഷന്‍സ് സായ് കൃഷ്ണ, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ ജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇൻ ചാർജ് (ആരോഗ്യം) ആശ കെ കെ, കെ.എസ്.എ.സി.എസ് ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന് , ജില്ലാ എയ്ഡ്സ് കണ്ടോള് ഓഫീസര്‍ ഡോ ടി മ്മി റോഡ്രിഗിസ് ജോര്‍ജ്, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ രജനി ജി , ദിശ ക്ലസ്റ്റര്‍ പോഗ്രാം മാനേജര്‍ സവിത ഷേണായ് എന്നിവര്‍ പങ്കെടുത്തു.
ഡിസംബര്‍ ഒന്നിനാണ് ലോക എയ്ഡ്സ് ദിനാചരണം. ......

കാപ്പ കേസിലെ പ്രതിയെ ആര്യങ്കോട് പോലീസ് അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർത്ത സംഭവത്തിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് കൊടും ക്രിമിനൽ പശ്ചാത്തലമുള്ള കാപ്പ കേസിലെ പ്രതികളെ നേരിടുവാനും അറസ്റ് ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനുകളിൽ ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവിയെ കൊണ്ട് മാർഗ്ഗരേഖ പുറപ്പെടുവിക്കണമെന്നുള്ള ആവിശ്യം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. അഡ്വ . കുളത്തൂർ ജയ്സിങിന്റെ ഉചിത നടപടികൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രെട്ടറിക്ക് കൈമാറി. നിരവധി കേസുകളിൽ പ്രതിയായ കൈരി കിരൺ എന്നയാളെ വീട്ടിൽ കയറി പിടികൂടുവാൻ ആര്യങ്കോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ശ്രമം നടത്തി. പ്രതി വെട്ട് കത്തിയുമായി പ്രകോപിതനാകുകയും പോലീസിനെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്ത പരാതിയിൽ നിന്ന് സ്വയം രക്ഷയ്ക്ക് വെടി വയ്ക്കേണ്ടി വന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. പ്രതിയുടെ ശരീരത്തിൽ വേടി ഏറ്റിട്ടില്ലെങ്കിലും വെടിയുതിർത്ത സംഭവം നിസ്സാരമായി കാണുവാൻ കഴിയുന്നതല്ല. ഇക്കാര്യത്തിലെ വീഴ്ചകളിൽ ആവിശ്യമായ അന്വേഷണവും പരിശോധനകളും ആവിശ്യമാണ്. കൊടും ക്രിമിനലുകളായ കാപ്പ കേസിലെ പ്രതികളെ നേരിടുവാൻ കൃത്യമായ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഉറപ്പാക്കാത്തതിലെ വീഴ്ചയാണ് സംഭവത്തിലൂടെ പുറത്ത് വന്നിട്ടുള്ളത്. വെടി വയ്ക്കൽ നടപടി അനാവശ്യവും പ്രതിയെ ബലാൽക്കാരമായി ഉടൽ കീഴ്പ്പെടുത്തുവാൻ കീഴ്പ്പെടുത്തുവാൻ കഴിയാത്തതും ഗുരുതര വീഴ്ചയാണ്. പ്രതിയ്ക്ക് നേരെ വെടി ഏറ്റിരുന്നെങ്കിലോ അത് കാരണം പ്രതി മരണപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വിവാദവും നിയമ പ്രശ്നവും ആഭ്യന്തര വകുപ്പ് അടിയന്തിരമായി പരിശോധിക്കേണ്ടതാണ്. പോലീസിനെ വെട്ട് കത്തി കാട്ടിയെന്നതിന് പ്രതിയ്ക്ക് നേരെ വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാൻ നിയമം പോലീസിനെ അനുവദിക്കുന്നില്ല.അറസ്റ്റിന് ആവശ്യമായി വരുന്ന മാനദണ്ഡപ്രകാരമുള്ള ബലപ്രയോഗങ്ങൾക്ക് പൊലീസിന് നിയമം അനുവാദം നൽകുന്നുണ്ട്. അതിനാൽ ആര്യങ്കോട് പോലീസിന്റെ നടപടികളിൽ വീഴ്ചയുണ്ടെന്നും ഇക്കാര്യം പരിശോധിക്കണമെന്നും കൊടും ക്രിമിനൽ പശ്ചാത്തലമുള്ള കാപ്പ കേസിലെ പ്രതികളെ നേരിടുവാനും അറസ്റ് ചെയ്യുവാനും പ്രത്യേക പരിശീലനം നേടിയ പോലീസ് ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനുകളിൽ ഉറപ്പാക്കണമെന്നാണ് അഡ്വ. ......
ദോഹ: ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്നും അത് നേരിട്ട് റോഡ് ഉപയോക്താക്കൾക്ക് അപകടകാരണമാകുമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത്തരം നിയമലംഘനങ്ങൾക്ക് "സമാധാനം" അല്ലെങ്കിൽ മാപ്പ് സാധിക്കുകയില്ല. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 94 പ്രകാരം, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്ന ആരെയും കുറഞ്ഞത് ഒരു മാസം, പരമാവധി മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിക്കണമെന്നാണ് വ്യവസ്ഥ. ......
കളമശ്ശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ പതിനൊന്നാമത് എഡിഷൻ സ്പ്ലെൻഡോറെ 2025 എന്ന അന്താരാഷ്ട്ര ബിരുദ കലോത്സവാഘോഷം നടത്തി.ദ നെക്സ്റ്റ് ബിഗിൻസ് നൗ' എന്ന തീമിൽ അധിഷ്ഠിതമായാണ് 3 ദിവസങ്ങളിൽ ആയി സ്പ്ലെൻഡോറെ 2025 നടത്തിയത് 3.30 ലക്ഷം രൂപ സമ്മാനത്തുകയുള്ള സ്പ്ലെൻഡോറെ 2025 ന് , സേക്രട്ട് ഹാർട്ട് പ്രൊവിൻസിന്റെ വികാരിയായ റവ. ഫാ. ......
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ഉന്നയിച്ച ആക്ഷേപം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വർഗീയതയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുന്ന ആളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ......
തൃപ്പൂണിത്തുറ: ഭവന്‍സ് മുന്‍ഷി വിദ്യാശ്രം രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ 'പാദസ്മൃതി' അരങ്ങേറി. ഭാരതീയ വിദ്യാഭവന്റെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയും പ്രകൃതി സ്നേഹിയും എഴുത്തുകാരനുമായ കുലപതി ഡോ. കെ എം മുന്‍ഷിയുടെ ജീവിതത്തിലേയ്ക്കുള്ള തിരനോട്ടമാണ് പാദസ്മൃതി.
മുംബൈ ഭാരതീയ വിദ്യാഭവന് എക്സിക്യുട്ടീവ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായ ജഗദീഷ് ലഖാനി പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ: കതാറ ഫാൽക്കണറി & ഹന്റിംഗ് ചാമ്പ്യൻഷിപ്പ് 2025-ൽ രണ്ടാം എഡിഷനിൽ “അൽ-ദാവാ” മത്സരത്തിലെ “Qarnas Gir Tab’a” വിഭാഗത്തിൽ Mohammed Yousef Al-Mannai ഒന്നാം സ്ഥാനം നേടി; Al-Zam ടീം രണ്ടാം, നാലാം സ്ഥാനങ്ങൾ, Lusail ടീം മൂന്നാം, അഞ്ചാം സ്ഥാനങ്ങൾ നേടി.
“Qarnas Hur” വിഭാഗത്തിലെ യോഗ്യതാ റൗണ്ടിൽ 10 ഫാൾക്കണുകൾ ഫൈനലിന് യോഗ്യത നേടി. Al-Shahaniya ടീത്തിന്റെ ഫാൾക്കൺ 19.719 സെക്കൻഡിൽ മികച്ച സമയം നേടി.
Al-Talaa മത്സരത്തിലെ ഗ്രൂപ്പ് 15–20 യോഗ്യതാ റൗണ്ടിലും പുതിയ വിജയികൾ കൂടി പുറപ്പെടുവിച്ചു. ......
ഫോർട്ടുകൊച്ചി: കൊച്ചി രൂപതയുടെ 36-ാമത് മെത്രാനെ സ്വീകരിക്കാൻ സാന്തക്രൂസ് സ്ക്വയർ (പരേഡ് ഗ്രൗണ്ട്) ഒരുങ്ങി. ഇന്ത്യയിലെ കത്തോലിക്ക സഭയുടെ പിള്ളത്തൊട്ടിലും ഭാരതത്തിലെ രണ്ടാമത്തെ രൂപതയുമാണ് കൊച്ചി. ......
ചെങ്ങന്നൂർ: അരീക്കര 75-ാം നമ്പർ എസ് എൻ ഡി പി ശാഖായോഗത്തിൻ്റെ ആഭിമുഖ്യത്തിൽ പുനഃപ്രതിഷ്ഠയും രണ്ടാമത് ശ്രീനാരായണ കൺവെൻഷനും ഡിസംബർ ഒന്ന് വരെ നടക്കും.
ശനിയാഴ്ച രാവിലെ 10.30 ന് കൺവൻഷൻ ഉദ്ഘാടനം സുരേഷ് പരമേശ്വരൻ (യൂണിയൻ അഡ്മിനിസ്ട്രേറ്റർ ) നിർവ്വഹിച്ചു. തുടർന്ന്
പ്രഭാഷണം -വിഷയം :ശ്രീ നാരായണ ദർശനവും ശീവിത ശൈലിയും.
അധ്യക്ഷൻ ശാഖാ പ്രസിഡൻറ് രവികുട്ടപ്പൻ .
30-ന് രാവിലെ 11-ന് പ്രഭാഷണം ,ബിപിൻഷാ , വിഷയം :ശ്രീ നാരായണ പരമഹംസദേവൻ ,
വൈകിട്ട് 6-ന് ബ്രഹ്മകലശപൂജ.
ഡിസംബർ ഒന്നിന് - പുന:പ്രതിഷ്ഠാദിനം
പുലർച്ചെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം .രാവിലെ 9.50 നും 10.40നും മധ്യേ പുന:പ്രതിഷ്ഠ ചടങ്ങ് .രാവിലെ 11ന് പ്രഭാഷണം ,ബിജു പുളിക്കലേടത്ത് .വിഷയം ആധുനീക സംസ്ക്കാരത്തിൻ്റെ ജനയിതാവ്. ......